|
ലാസ്വേഗസ്: വ്യവസായി ജോ മീനംകുന്നേലിന് ഫോമയുടെ ബിസിനസ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു. ലാസ്വേഗസ് കണ്‍വെന്‍ഷനില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ അവാര്‍ഡ് സമ്മാനിച്ചു. വ്യവസായ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമ നല്കുന്ന അവാര്‍ഡാണിത്.
കേന്ദ്ര പ്രവാസികാര്യമന്തി വയലാര്‍ രവി, അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, അംബാസിഡര്‍ ടി.പി. ശ്രീവാസന്, എം.പിമാരായ കെ.പി. ധനപാലന്, ആന്റോ ആന്റണി, എം.എല്‍എമാരായ തോമസ് ചാണ്ടി, എം. മുരളി, ഫോമാ നേതാക്കള്ളുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ബാംഗ്ളൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് സിസ്റ്റം ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ്/സി.ഇ.ഒ ആണ് ജോ. ബയോ മെട്രിക്, മാഗ്നെറ്റിക് ഓര് ഇന്‍ഫ്രാ ഒബ്ജെക്ട് (യു.എസ് മിലിറ്ററി) തുടങ്ങിയ മേഖലകളില്‍ നിരവധി സോഫ്റ്റ് വെയറുകള്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
-ജോയിച്ചന്‍ പുതുക്കുളം
|