|
|
|
|
സെന്റ് തോമസ് ദിനാഘോഷം ആഗസ്ത് ഒന്നിന് ഗ്ലെന്‍ഓക്സില്‍ |
|
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ സെന്റ് തോമസ് ദിനാചരണം ആഗസ്ത് ഒന്നിന് ഗ്ലെന്‍ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാനം ചെയ്യും.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഫ്രാങ്ക് പാടവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍, നൂപുര സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികള്‍ നടക്കും. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായി ലാജി തോമസ്, ഷാജി മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് തോമസ് (516 206 3523), മാത്യു ജോഷ്വാ (516 761 2406) എന്നിവരുമായി ബന്ധപ്പെടുക.
-ജോയിച്ചന്‍ പുതുക്കുളം
|
|
|
|
|
|
|
|
|
|
|
| |
|
|