|
ന്യൂജേഴ്സി: വിദ്യാരംഭം മലയാള പഠനസഹായി നടത്തുന്ന മലയാള പഠന പ്രചാരണവും മലയാളം ട്യൂട്ടര്‍ സി.ഡി വിതരണവും ജൂലായ് 17ന് ഈസ്റ്റ് ബ്രണ്‍സ്വിക് പെര്ഫഓമിങ് ആര്‍ട്സ് സെന്ററില്‍ വെച്ച് നടന്നു. കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ സമ്മര്‍ പ്രോഗ്രാമിനോടനുബന്ധിച്ചായിരുന്നു പരിപാടി നടന്നത്.
ഗുരു ദിലീപ്ജി, ജോര്‍ജ് കുര്യന്, ജോര്‍ജ് എബ്രഹാം, മാലിനി നായര്‍, സുമാ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അലക്സ് കോശി വിളനിലം, ഷീലാ ശ്രീകുമാര്‍, ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സിബി ഡേവിഡ് കലാവേദി ഇന്റര്‍നാഷണലിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പരസഹായം കൂടാതെ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്ന വിധമാണ് വിദ്യാരംഭം ട്യൂട്ടറിന്റെ രൂപകല്പന. വിശദവിവരങ്ങള്‍ക്കും വിദ്യാരംഭം സി.ഡി വാങ്ങുന്നതിനും www.vidyarambham.su എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. edayath@gmail.com എന്ന ഈമെയിലിലും ബന്ധപ്പെടാം. |