|
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് സമുചിതമായി സ്വീകരണം നല്കി.
2009ലെ ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിന് ന്യൂയോര്‍ക്കിലുള്ള വിവിധ സംഘടനാ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ ദര്‍ബാര്‍ ഹാളിലെത്തി.
ഡെപ്യൂട്ടി കോണ്‍സുലര്‍ ജനറല്‍ ഡോ. എ.എം. ഗൊണ്ടാനെ സ്വാഗതം ആശംസിച്ചു. ശബ്ദവിന്യാസങ്ങളിലൂടെ വിസ്മയങ്ങള്‍ സൃഷ്ടിച്ച മലയാളത്തിന്റെ പുത്രന് അന്തര്‍ദ്ദേശീയ ചലച്ചിത്ര വിഹായസ്സില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിച്ച ഭാരത്തിന്റെ അഭിമാനമാണെന്ന് സ്വാഗതപ്രസംഗത്തില്‍ പ്രസംഗകന് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി തന്റെ മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഫോമയെ പ്രതിനീധീകരിച്ച് ജോണ്‍ സി. വര്‍ഗീസ് (സലീം), റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാര്‍, ഓഡിറ്റര്‍ ഏബ്രഹാം ഫിലിപ്പ്, വര്‍ഗീസ് കളത്തില്‍, ജോസ് തെക്കേടം തുടങ്ങിയവര്‍ പങ്കെടുത്തു. ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറി ജോര്‍ജ് ഏബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ്, അലക്സ് കോശി വിളനിലം എന്നിവര്‍ സന്നിഹിതരായിരുന്നു.
തദവസരത്തില്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ ന്യൂയോര്ക്ക്തലത്തിലുള്ള ഉദ്ഘാടനവും നിര്‍വഹിക്കുകയുണ്ടായി. ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഡോ. ഇന്ദിരാ രാജന് അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. |