സ്റ്റാറ്റന്‍ഐലന്റ്: ട്രൈസ്റ്റേറ്റ് മലയാളികള്‍ ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്വന് പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന്റെ സപ്തതി ആഘോഷവും ഗാനമേളയും ജൂലൈ 31-ന് ശനിയാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ വെച്ച് നടത്തപ്പെടുന്നു. കോളജ് ഓഫ് സ്റ്റാറ്റന്‍ഐലന്റിലെ സ്പ്രിങ്ങര്‍ കണ്‍സേര്‍ട്ട് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന പ്രസ്തുത ഗാനമേള ജൂലൈ 31-ന് വൈകിട്ട് കൃത്യം ഏഴുമണിക്ക് ആരംഭിക്കുന്നതായിരിക്കും. നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്റ്റാറ്റന്‍ഐലന്റില്‍ ഗാനമേള അവതരിപ്പിക്കുവാന്‍ എത്തിച്ചേരുന്ന ഗാനഗന്ധര്‍വന്റെ ഗാനമേളയ്ക്ക് ആവേശകമരമായ പ്രതികരണമാണ് ട്രൈസ്റ്റേറ്റ് മലയാളികളില്‍ നിന്നും ലഭിക്കുന്നത്.
സമാനതകളില്ലാത്ത ഈ അതുല്യഗായകനെ വരവേല്‍ക്കാനും അദ്ദേഹത്തിന്റെ സ്വരമാധുരു ഒരിക്കല്‍ക്കൂടി ആസ്വദിക്കാനും മലയാളി സമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സപ്തതിയുടെ നിറവിലും അദ്ദേഹത്തിന്റെ കണ്ഠനാളത്തിലൂടെ ഒഴുകുന്ന ഗാനങ്ങള്‍ക്ക് നിറയൗവ്വനത്തിന്റെ മാധുര്യമാണ് ഇപ്പോഴും നിറഞ്ഞുനില്ക്കുന്നത്. കോളജ് ഓഫ് സ്റ്റാറ്റന്‍ഐലന്റിലെ ആധുനിക സൗകര്യങ്ങളോടെ പണിയപ്പെട്ട ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ഗാനമേളയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇതിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഈ പരിപാടിയിലേക്ക് എല്ലാ ഗാനാസ്വാദകരേയും ഹര്ദ്ദവമായി സ്വാഗതം ചെയ്യുന്നു. ഗാനമേളയുടെ വിജയത്തിനുവേണ്ടി എല്ലാ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
Venue: College of Staten Island, Center for the Arts, Springer Concert Hall, (Building 1P), 2800 Victory Bvld, Staten Island, NY 10314.