|
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്സി: ജൂലൈ 17-ന് ഈസ്റ്റ് ബ്രൗണ്സ്വിക്ക് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ കൂടിയ പൊതുയോഗത്തില്‍, കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ 2010-11 വര്‍ഷത്തേയ്ക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സജ്ജീവ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ബോഡിയാണ് ജോസ് വിളയില്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഏബ്രഹാം തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയംഗങ്ങളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
താഴെപ്പറയുന്നവരാണ് പുതിയ ഭാരവാഹികള്‍: ഏബ്രഹാം തോമസ് (ജോസ് വിളയില്‍)-പ്രസിഡന്റ്, അലക്സ് ജോര്‍ജ്-സെക്രട്ടറി, റോയി മാത്യു-ട്രഷറര്‍, മാലിനി നായര്‍-വൈസ് പ്രസിഡന്റ്, ജിബി തോമസ് -ജോയിന്റ് സെക്രട്ടറി, കെ.വി. ജയപകാശ് -ജോയിന്റ് ട്രഷറര്‍, ദീപ്തി നായര്‍-കള്‍ച്ചറല്‍ അഫയേഴ്സ്, ദിവ്യാ നായര്‍-സോഷ്യല്‍ അഫയേഴ്സ്, ജോര്‍ജ് ഏബ്രഹാം-ചാരിറ്റി, സജി കീക്കാടന്‍- മീഡിയ ആന്‍ഡ് പബ്ലിസിറ്റി, കെവിന് ജോര്‍ജ്-യൂത്ത്, റെജിമോന് ഏബ്രഹാം - എക്സ് ഒഫീഷ്യോ.
മുന്‍പ്രസിഡന്റ് ഷീലാ ശ്രീകുമാറിനെ ട്രസ്റ്റി ബോര്‍ഡിലേക്ക്, അടുത്ത രണ്ടുവര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്തു.
കേരള അസോസിയേഷന്റെ മുന്‍കാല നേതൃത്വത്തിനൊപ്പം അമേരിക്കയിലെ പുതിയ തലമുറയേയും എക്സിക്യൂട്ടീവ് തലത്തിലേക്ക് തെരഞ്ഞെടുത്തത് പ്രത്യേകം ശ്രദ്ധേയമാണ്. പുതുതലമുറ അടങ്ങുന്ന മറ്റ് പല പ്രത്യേക കമ്മിറ്റികളുടെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് ജോസ് വളിയില്‍ പറഞ്ഞു. രണ്ടാംതലമുറയെ കലാ-സാംസ്കാരിക തലങ്ങളില്‍ മുന്‍നിരയിലേക്ക് നയിക്കുന്നതിനും, അവരെ കേരളീയ മൂല്യങ്ങളും, പാരമ്പര്യവും കൂടുതല്‍ മനസിലാക്കുന്നതിനും, കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നും കവികൂടിയായ പ്രസിഡന്റ് പ്രസ്താവിച്ചു.
ദേശീയ-അന്തര്‍ദ്ദേശിയ തലങ്ങളില്‍ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്തേയ്ക്ക് കടന്നുവന്ന പലരും കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ അമരക്കാരായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഇലക്ഷന് കമ്മീഷന് ചെയര്മാന് ജേക്കബ് കുര്യാക്കോസ്, പുതിയ ഭാരവാഹികളെ പൊതുസമ്മേളനത്തില്‍ പരിചയപ്പെടുത്തി.
സെപ്റ്റംബര്‍ 25-ന് ശനിയാഴ്ച അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം വമ്പിച്ച കലാപരിപാടികളോടെ നടത്തുമെന്നും എല്ലാവരുടേയും സ്നേഹോഷ്മളമായ സഹകരണം ക്ഷണിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വിളയില്‍ (732 322 4996), അലക്സ് ജോര്‍ജ് (201 953 3547), റോയി മാത്യു (908 418 8133), വെബ്സൈറ്റ്: www.kanji.org
|