|
സൗത്ത് ഫ്ളോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ളോറിഡയും, ജയ്ഹിന്ദ് ടി.വി യു.എസ്.എയും സംയുക്തമായി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മലയാളി സൂപ്പര്‍സിംഗര്‍-മലയാളി സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്മാന് ജോസ്മോന് കരേടന്, വൈസ് ചെയര്മാന് ജോബി തുണ്ടത്തില്‍, ജയ്ഹിന്ദ് ടി.വി യു.എസ്.എ വൈസ് പ്രസിഡന്റ് ബിജു സക്കറിയ, റീജണല്‍ മാനേജര്‍ സുനില്‍ തൈമറ്റം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് 14 ശനിയാഴ്ച കൂപ്പര്‍സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഇതിനകം തന്നെ ഒട്ടേറെ രജിസ്ട്രേഷനുകള്‍ മത്സരങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞതായും സംഘാടകര്‍ പറഞ്ഞു. ഓഗസ്റ്റ് 10നാണ് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി. മത്സരങ്ങള്‍ നിയന്ത്രിക്കാനായി സുപ്രസിദ്ധ സിനിമാതാരം കനിഹ വേദിയിലെത്തുന്നുണ്ട്. മത്സരത്തില്‍ വിജയികളാവുന്ന സൂപ്പര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സര്‍ എന്നിവര്‍ക്ക് യഥാക്രമം സ്വര്‍ണ്ണകിരീടം, സ്വര്ണ്ണചിലങ്ക എന്നിവ സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ പ്രസ്തുത മത്സരങ്ങള്‍ ജയ്ഹിന്ദ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്നും സംഘാടകസമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോസ്മോന് കരേടന്- 954 558 2245
ജോസഫ് ജെയിംസ്- 954 579 4549
സുനില്‍ തൈമറ്റം- 305 776 7752
സാജന് മാത്യു- 954 295 2102
തങ്കച്ചന് കാഞ്ഞൂക്കാരന്‍- 954 668 7177
|