|
കോട്ടയം : മെസേജ് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആഗോള മദ്ധ്യസ്ഥ പ്രാര്ത്ഥനച്ചങ്ങല ഇരുപത്തിയഞ്ച് രാജ്യങ്ങളിലായി വളര്‍ന്ന് അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും പ്രാര്‍ത്ഥനാ സാക്ഷ്യമായി നിലകൊള്ളുന്നു.
രോഗങ്ങള്‍, കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, ഭാവിയെക്കുറിച്ചുള്ള ആകുലത, നിശബ്ദ ദു:ഖങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ആശ്വാസവും, സൗഖ്യവും, സമാധാനവും നല്കി അത്ഭുതങ്ങളും, അടയാളങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്ന് മെസേജ് മിഷന് ഡയറക്ടര്‍ സണ്ണി സ്റ്റീഫന്‍ പറഞ്ഞു.
മദ്ധ്യസ്ഥ പ്രാര്ത്ഥനാച്ചങ്ങലയില് കണ്ണികളാവുന്നവര് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുന്നവര്‍ നല്കുന്ന പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കായി ദിവസവും പതിനഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കണമെന്നും, അങ്ങനെ ഒരേ മനസ്സോടെ ദൈവതിരുസന്നിധിയില്‍ എത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലമണിയുമെന്ന സാക്ഷ്യവുമായാണ് ഈ പ്രാര്‍ത്ഥനാസംഘം മുന്നോട്ടു പോകുന്നത്. പ്രാര്ത്ഥനാച്ചങ്ങലയില് പങ്കാളിയാകുന്നവര്‍ക്ക് ഓരോ ദിവസവും മെസേജ് മിഷന് സെന്ററില്‍ ലഭിക്കുന്ന പ്രാര്ത്ഥനാവശ്യങ്ങള് ഇ-മെയില്‍ വഴി അയച്ചു കൊടുക്കുന്നു. കഴിഞ്ഞ പതിനാറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പ്രാര്‍ത്ഥനാ ചങ്ങലയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളൂകള് അംഗങ്ങളായിട്ടുണ്ട്.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന വഴി അനേകര്‍ക്ക് അനുഗ്രഹം ലഭിക്കുന്നു. അതുവഴി സ്വന്തം ജീവിതവും അനുഗ്രഹിക്കപ്പെടുന്നു. ഈ മദ്ധ്യസ്ഥപ്രാര്ത്ഥനാച്ചങ്ങലയില് അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരും, പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവരും തുടര്‍ന്നും ബന്ധപ്പെടുക.
messagemission@hotmail.com
messageprayertower@hotmail.com
+91 481 2533399 (O)
റിപ്പോര്‍ട്ട് : ഷീലാ മോന്‍സ് മുരിക്കന്‍ |