|
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളഫോറം 2010ലെ ഓണാഘോഷം 'ഒരുമിപ്പിക്കും പൊന്നോണം' എന്ന പേരില്‍ സപ്തംബര്‍ നാലിന് സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഫിലാഡല്‍ഫിയായിലെ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക.
ഓണ വിപണി, നാടന്‍ കലാരൂപങ്ങളായ കൈകൊട്ടികളി, തിരുവാതിര കളി, തെയ്യം, കൂടിയാട്ടം മുതലായ കലാരൂപങ്ങളും ചേര്‍ത്ത ആഘോഷ പരിപടിയാണ് നടക്കുക.
ബെ്ന്നി കൊട്ടാരത്തില്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കും. ഓണസദ്യ തോമസ്.പി.മാത്യുവിന്റെ മേല്‍നോട്ടത്തില്‍ നടക്കും.
ട്രൈസ്റ്റേറ്റ് കേരളഫോറത്തിലെ അംഗ സംഘടനകളായ പമ്പ, കോട്ടയം അസോസയേഷന്‍, ഫ്രണ്ട്സ് ഓഫ് തിരുവല്ല, ഫ്രണ്ട്സ് ഓഫ് റാന്നി, എസ്.എന്‍.ഡി.പി, പിയാനോ, ഓര്മ, എന്‍.എസ്.എസ് ഓഫ് പി.എ, ലാന, ഫില്മ, മേള, ഇഫ്കോ നാട്ടുകൂട്ടം എന്നീ സംഘടനകളുടെ സംയുക്ത ആഘോഷമാണ് 'ഒരുമിപ്പിക്കും പൊന്നോണം 2010'.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജീമോന്‍ ജോര്‍ജ്ജ്: 267-970-4267, ഫീലിപ്പോസ് ചെറിയാന് 215-605-7310, ഈപ്പന് മാത്യു 215-221-4138, രാജന് സാമുവല്‍ 215-435-1015, ബെന്നി കൊട്ടാരത്തില്‍ 267-237-4119 എന്നിവരുമായി ബന്ധപ്പെടുക. |