|
ആല്‍ബനി: ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ പരിപാടികളായ ഐഡിയ സ്റ്റാര്‍ സിംഗറിലേയും, മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയറിലേയും കലാപ്രതിഭകള്‍ പങ്കെടുക്കുന്ന 'സ്റ്റാര്‍സിംഗര്‍ റോഡ്ഷോ 2010' ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്ബനിയിലുമെത്തുന്നു. ജൂലായ് 30ന് വൈകീട്ട് ഏഴുമണിക്ക് എംപയര്‍ സ്റ്റേറ്റ് പ്ലാസായിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് മ്യൂസിയത്തിനോട് അനുബന്ധിച്ചുള്ള ക്ലാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക.
ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിമുകളായ രഞ്ജിനി ഹരിദാസ്, റോഷന്, ടീനു ടെലന്‍സ്, 2008-ലെ സ്റ്റാര്‍സിംഗര്‍ വിജയി വിവേകാനന്ദന് എന്നിവരെ കൂടാതെ മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായ വിഷ്ണു, ശ്വേത എന്നിവരും അണിനിരക്കുന്ന വേദിയില്‍ സാബു തിരുവല്ല, ജോബി എന്നിവരും എത്തുന്നു. കൂടാതെ രാവണ്‍ സിനിമയിലൂടെ പ്രശസ്തനായ മുന്ന, ദി ഡ്രമ്മര്‍ എന്ന പേരില്‍ പ്രശസ്തനായ ജിനോ, സീരിയല്‍ നടി അര്‍ച്ചന എന്നിവരും വിവിധയിനം കലാപ്രകടനങ്ങളുമായി എത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ (518 894 1564, 518 869 2033), അനീഷ് ചെറിയാന് (518 577 1133)എന്നിവരുമായി ബന്ധപ്പെടുക. eyemaxdi@gmail.com
-ജോയിച്ചന്‍ പുതുക്കുളം
|