|
|
|
|
സൈമണ്‍ കോട്ടൂരിന് ക്നാനായ വ്യവസായ സംരംഭക പുരസ്കാരം |
|
|
|
ഡാലസ്: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കാത്തലിക് സമൂഹത്തിലെ വ്യവസായ സംരംഭകനുള്ള കെ.സി.സി.എന്‍.എ പുരസ്കാരം സൈമണ്‍ കോട്ടൂരിന് ലഭിച്ചു. ഡാലസില്‍ നടന്ന ഒമ്പതാമത് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കണ്‍വന്‍ഷന്റെ ബാന്‍ക്വറ്റ് സമ്മേളനത്തില്‍ വെച്ച് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും സൈമണ്‍ അവാര്‍ഡ് സ്വീകരിച്ചു.
സൈമണ്‍ കോട്ടൂര്‍ സി.ഇ.ഒ ആയ സണ്‍ഷൈന്‍ ഗ്രൂപ്പ് ഹോംസില്‍ 22 സ്ഥലങ്ങളിലായി 140-ഓളം പേര് ജോലി ചെയ്യുന്നു. 220-ഓളം കുട്ടികള്‍ ഈ സ്ഥാപനങ്ങളില്‍ താമസിക്കുന്നു. 2006 മുതല്‍ സിറ്റിസണ്‍ റിവ്യൂ പാനലില്‍ സൈമണ്‍ അംഗമാണ്. ഫോസ്റ്റര്‍ കെയര്‍ റിവ്യൂ ബോര്‍ഡിലെ എക്സിക്യുട്ടീവ് ബോര്‍ഡ് അംഗമായി സൈമണിനെ നിയമിച്ചിട്ടുണ്ട്. അരിസോണയിലെ മാരികോപ്പ കൗണ്ടിയില്‍ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ ഹയറിംഗ് പാനലിലെ അംഗമായും സൈമണ്‍ പ്രവര്‍ത്തിക്കുന്നു.
കാലിഫോര്‍ണിയ മേഖലയില്‍ കെ.സി.സി.എന്‍.എ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയ സൈമണ്‍ കോട്ടൂരിന്റെ ഭാര്യ എല്‍സയും സോഷ്യല്‍ വര്‍ക്കറായി അദ്ദേഹത്തെ സഹായിക്കുന്നു. അരുണ്‍, ടോണി എന്നിവരാണ് മക്കള്‍.
-ജോസ് കണിയാലി
|
|
|
|
|
|
|
|
|
|
|
| |
|
|