|
ഒമാന്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ ആരാധിച്ചിരുന്ന, ഇപ്പോള്‍ നോര്‍ത്തമേരിക്കയില്‍ താമസിക്കുന്നവരുടെ 5-മത് കുടുംബസംഗമം ഹൂസ്റ്റണില്‍ വെച്ച് നടന്നു.
റവ തമ്പി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ എം.ജെ അബ്രഹാം, ജോണ്‍സ് മാത്യു, രാജു എം ചെറിയാന്, മാത്യു ജോണ്‍ എന്നിവരും ഓ.പി.എ സെക്രട്ടറി എം.കെ മാത്തുക്കുട്ടി, കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം.ഈപ്പന്, സിസ്റ്റര്‍ അന്നാമ്മ നൈനാന് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി അലക്സ് നൈനാന് സ്വാഗതവും ബ്ര.ആന്‍ഡ്രൂസ് ഐപ്പ് നന്ദിയും രേഖപ്പെടുത്തി. പിന്നീട് 2011-ലെ എക്സ് ഓ.പി.എ കുടുംബസംഗമം ഭാരവാഹികളെ തിരഞ്ഞെടുത്തു. 2011-ലെ സംഗമം ജൂലായില്‍ ഒക് ലഹോമായില്‍ വെച്ച് നടക്കും. |