കെ.സി.ബി.സി.യുടെ സര്‍ക്കുലറിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കുലര്‍ ഇറങ്ങിയെന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.
രണ്ടാഴ്ച മുന്‍പാണ് കെ.സി.ബി.സി. ഈ സര്‍ക്കുലര്‍ ഇറക്കിയത്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു ജയിക്കുന്നവരില്‍ പലരും പിന്നീട് നിറം മാറുമെന്നും വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികളാണ് ലഭിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.