പാകിസ്താന് നല്കുന്ന സഹായം ഇന്ത്യക്ക് ഭീഷണിയാകില്ല: യു.എസ്
വാഷിങ്ടണ്‍: അമേരിക്ക പാകിസ്താന് നല്കുന്ന സൈനിക സാഹയം ഇന്ത്യക്ക് ഭീഷണിയാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയുമായി അമേരിക്കയ്ക്കുള്ള ബന്ധം സംബന്ധിച്ച സൈനിക രഹസ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഫിലിപ്പ് ക്രൗളി ഇക്കാര്യം പറഞ്ഞത്.
പാകിസ്താന് നല്കുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അമേരിക്കയ്ക്ക് സംവിധാനങ്ങളുണ്ട്. പാകിസ്താന് ശക്തമാകുന്നത് ഇന്ത്യ്ക്ക് ഭീഷണിയാകില്ല. ശക്തമായ ഇന്ത്യ പാകിസ്താനും ഭീഷണിയല്ല. സൈനിക രഹസ്യങ്ങള്‍ ചേര്‍ന്നതില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്.
മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്ക പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിലെ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും ക്രൗളി പറഞ്ഞു. ഇന്ത്യ, പാകിസ്താന്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്കയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.