സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയില്‍: ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എസ്. സിരിജഗനാണ് രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചത്.
സര്‍ക്കാരിനെ കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രമാണ് ഗുണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ ആരെങ്കിലും പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പണമുണ്ടെങ്കില്‍ ഏത് കോടതിവിധിയേയും മറികടക്കാവുന്ന കാലമാണിത്. നിയമം സാധാരണക്കാര്‍ക്കും ജഡ്ജിമാര്‍ക്കും മാത്രമാണ് ബാധകം. പോലീസ് തീര്‍ത്തും നിഷ്ക്രിയമാണ്. നിയമലംഘനം തടയാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ കോടതിക്ക് വേണമെങ്കില്‍ പട്ടാളത്തെ വിളിക്കാം-ജസ്റ്റിസ് സിരിജഗന് നിരീക്ഷിച്ചു.