പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ് മലയാളം സിനിമയില്‍
പാക് ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ മലയാളം സിനിമയില്‍ നായക വേഷത്തിലെത്തുന്നു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധായകന്റെ മേലങ്കിയണിയുന്ന മഴവില്ലിന്നറ്റംവരെ എന്ന ചിത്രത്തിലാണ് മൊഹമ്മദ് ആസിഫിന്റെ സിനിമാ അരങ്ങേറ്റം. സെപ്റ്റംബറില്‍ കണ്ണൂരിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി ഇപ്പോ ള്ലണ്ടനിലുള്ള ആസി ഫ് സെപ്റ്റംബറി ല്‍ സിനിമയ്ക്കായി കേരളത്തിലെത്തും. കേരളത്തിലെ ഒരു ക്രിക്കറ്റ് ക്യാമ്പില്‍ യുവതാരങ്ങളെ പരിശീലിപ്പിക്കാനെത്തുന്ന നായകന് വ്യക്തിപരമായ ഒരു ദൗത്യവും കൂടിയുണ്ട്. സംവിധാനത്തിനു പുറമേ തിരക്കഥയും ഗാനങ്ങളും കൈതപ്രം തന്നെ കൈകാര്യം ചെയ്യുന്നു. ഗസല്‍ ഉള്‍പ്പെടെ അഞ്ചു ഗാനങ്ങളുണ്ട്. സംഗീതസംവിധാനം മകന് ദീപാങ്കുരനാണ് നിര്‍വഹിക്കുന്നത്. ഗാനഗന്ധര്വന് യേശുദാസ്, ഉദിത് നാരായണ്‍, ശങ്കര്‍ മഹാദേവന്, കെ.എസ്.ചിത്ര, ശ്രേയാ ഘോഷാല്‍ എന്നിവര്‍ക്കൊപ്പം ദീപാങ്കുരനും ഒരു ഗാനം ആലപിക്കും. വള്ളുവന് കടവ് ഫിലിംസിന്റെ ബാനറില്‍ ഷാര്‍ജയിലെ വ്യവസാ യ സംരംഭകനായ എം.മുകുന്ദനാണ് ചിത്രം നിര്‍മിക്കുന്നത്. ഉത്തേജക മരുന്നടിച്ചതിന് പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയും , മയക്കുമരുന്നു കൈവശം വച്ചെന്ന സംശയത്തില്‍ ദുബായ് പോലീസ് തടങ്കലില്‍ കിടന്നും പ്രതിനായകനായ ആസിഫ്, മലയാള സിനിമ വച്ചുനീട്ടിയ നായക വേഷത്തില്‍ തിളങ്ങുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക-സിനിമാ പ്രേമികള്‍.