KeralaNews invites you to send in news of your neighbourhood, voice opinions of local and community interest and reach out to more Malayalis around the globe..Write to us>
റിയാദ്: രോഗബാധിതനായതിനെ തുടര്‍ന്ന് തൊഴിലുടമ തെരുവില്‍ ഉപേക്ഷിച്ച മലയാളി യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. രണ്ട് മാസം മുമ്പ് വാഹന വര്‍ക്ക്‌ഷോപ്പിലേക്കുള്ള വിസയില്‍ റിയാദിലെത്തിയ കായംകുളം ഹരിപ്പാട് കണിച്ചനല്ലൂര്‍ മുട്ടം സ്വദേശി പുത്തന്‍വീട്ടില്‍ വാസുദേവന്‍െറ മകന്‍ വിമല്‍ കുമാറിനാണ് (25) ഒരു സ്വദേശി പൗരനും കേളി പ്രവര്‍ത്തകരും രക്ഷയേകിയത്.